ആലപ്പുഴ ജില്ലയില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം.വെള്ളപ്പൊക്ക കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും , പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

SHARE