ആലപ്പുഴ ജില്ലയില്‍ 97 ക്യാമ്പുകളിലായി 17034 പേര്‍

ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 4874 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6331 പുരുഷന്മാരും 7477 സ്ത്രീകളും 3226 കുട്ടികളും ഉള്‍പ്പെടുന്നു.

കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലായി 354 കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 70652 പേര്‍ക്ക് ഇതു വഴി ഭക്ഷണം എത്തിക്കുന്നുണ്ട്. 16056 കുടുംബങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിക്കുന്നു. ഇതില്‍ 61139 മുതിര്‍ന്നവരും 9463 കുട്ടികളുമാണ് കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങളില്‍ എത്തുന്നത്.

SHARE