കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ് തലശേരി പാലയാട് കാമ്പസിലെത്തി രണ്ടാം വര്‍ഷ എല്‍എല്‍ബി ആദ്യ പരീക്ഷയെഴുതി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് പ്രത്യേക വാഹനത്തിലാണ് അലനെ കണ്ണൂരിലെത്തിച്ചത്. ഉച്ചയ്ക്ക് 1.30നായിരുന്നു പരീക്ഷ. ഒരു മണിയോടെ കനത്ത സുരക്ഷയില്‍ അലനെ കാമ്പസിലെത്തിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരീക്ഷയ്ക്ക് ശേഷം അലനെ വീണ്ടും വിയ്യൂരിലേക്ക് കൊണ്ടുപോയി.
അലന്റെ മാതാവ് സബിതാ മഠത്തിലും പരീക്ഷ കേന്ദ്രത്തില്‍ എത്തിയിരുന്നു. മകന് പരീക്ഷ എഴുതാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സബിത പറഞ്ഞു. ഹൈക്കോടതിയും കണ്ണൂര്‍ സര്‍വകലാശാലയും അനുവദിച്ചതോടെയാണ് അലന് പരീക്ഷയെഴുതാന്‍ സാഹചര്യമൊരുങ്ങിയത്.ഈ മാസം 20, 24, 26, 28 എന്നീ ദിവസങ്ങളിലാണ് മറ്റ് പരീക്ഷകള്‍.