അക്ഷയ്കുമാര്‍ ചിത്രത്തില്‍ നിത്യാ മേനോന്‍ നായികയാവുന്നു

ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ പുതിയ ചിത്രത്തില്‍ മലയാളി താരം നിത്യാ മേനോന്‍ നായികയാകുമെന്ന് റിപ്പോര്‍ട്ട്. മംഗള്‍യാന്‍ ദൗത്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജഗന്‍ ശക്തിയും ആര്‍ ബല്‍കിയും ചേര്‍ന്നാണ് ഒരുക്കുന്നത്. അക്ഷയ്കുമാറിനോടൊപ്പമുള്ള നിത്യ മേനോന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

എയര്‍ലിഫ്റ്റ്, ടോയ്‌ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്ഷയ്കുമാറിന്റെ പുതിയ ചിത്രമാണിത്. വിദ്യാ ബാലന്‍, തനുശ്രീ പാനു, സൊനാക്ഷി സിന്‍ഹ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. ഫോക്‌സ് സ്റ്റാറും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.