അശ്ലീലം പറഞ്ഞു; നടന്‍ അക്ഷയ്കുമാര്‍ മാപ്പ് പറയണമെന്ന് ആവശ്യം

MUMBAI, INDIA - NOVEMBER 14, 2011: Bollywood film actor Akshay Kumar at HT office in Mahim on Monday :. (Photo by Kunal Patil/Hindustan Times via Getty Images)

മുംബൈ: അശ്ലീല കമന്റ് പറഞ്ഞതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ കുരുക്കില്‍. ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്റ് പറഞ്ഞാണ് അക്ഷയ് കുമാര്‍ വിവാദത്തില്‍ പെട്ടത്. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി ഷോയുടെ അവതാരകനാണ് അക്ഷയ്. ഈ ഷോയിലെ ജഡ്ജിയായ മല്ലിക ദൂബേയോടാണ് അക്ഷയ് അശ്ലീല പരാമര്‍ശം നടത്തിയത്.

അക്ഷയ്കുമാറിന്റെ പരാമര്‍ശത്തിനെതിരെ മല്ലികയുടെ പിതാവും, പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദൂബെയാണ് രംഗത്ത് വന്നത്. അക്ഷയ്കുമാര്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മല്ലികയും ഈ കമന്റിനെതിരെ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനോദ് ദൂബെ തന്റെ ആവശ്യം ഉന്നയിച്ചത്. ചാനലിനെതിരെയും അക്ഷയ് കുമാറിനെതിരെയും വിനോദ് ദൂബേ വിമര്‍ശനം നടത്തി. ചാനലില്‍ നിന്ന് മാപ്പ് ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വിനോദ് ദൂബെ പറഞ്ഞു. അവര്‍ അത് പ്രക്ഷേപണം ചെയ്യില്ലായിരിക്കാം. എന്നാല്‍ അക്ഷയ് കുമാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.