പൗരത്വ ഭേദഗതി; പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി അഖിലേഷ് യാദവ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഫിറോസാബാദില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ച സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. നബി ജാന്‍, റാഷിദ്, അര്‍മാന്‍, മുഹമ്മദ് ഹാരൂണ്‍, മക്കീം ഖുറേഷി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളിലാണ് അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തിയത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം താനും തന്റെ പാര്‍ട്ടിയും നിലകൊള്ളുമെന്നും അഖിലേഷ് യാദവ് ഉറപ്പ് നല്‍കി. ലഖ്‌നൗവിലെയും കാണ്‍പൂരിലെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചു. പ്രതിഷേധത്തിനിടെ ലഖ്‌നൗവില്‍ ഒരാളും കാണ്‍പൂരില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടിരുന്നത്.

SHARE