ഷാഫി പറമ്പില്‍ മരണത്തിന്റെ വ്യാപാരിയെന്ന് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ മരണത്തിന്റെ വ്യാപാരിയാണെന്ന് കണ്ണൂരിലെ കെ.എസ്.യു നേതാവായ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി. കഴിഞ്ഞ ദിവസം വാളയാറിലുണ്ടായ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം വിശദീകരിച്ചുകൊണ്ടുള്ള ഷാഫിയുടെ ലൈവ് വീഡിയോക്ക് താഴെയാണ് ആകാശ് തില്ലങ്കേരി മരണത്തിന്റെ വ്യാപാരികള്‍ എന്ന് കമന്റിട്ടത്. ശുഹൈബിന്റെ കാലുകള്‍ വെട്ടിനുറുക്കിയ ശേഷം അതില്‍ നിന്ന് പുറത്തേക്ക് തെറിച്ചു നിന്ന ഒരു ഞരമ്പ് വലിച്ചെടുത്ത് ഞൊടിച്ചുകളഞ്ഞ കൊടുംക്രൂരനാണ ഇപ്പോള്‍ ഷാഫി പറമ്പിലിനെതിരെ സി.പി.എമ്മിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിനില്‍ക്കുന്ന ഗതികേടാണ് വ്യക്തമാക്കുന്നത്.

യാതൊരു പ്രകോപനവുമില്ലാതെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി പിണറായി അധികാരത്തിലെത്തിയ ശേഷം ജാമ്യത്തിലിറങ്ങി സുഖവാസത്തിലാണ്. ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഇയാള്‍ ഇപ്പോള്‍ സി.പിഎമ്മിന്റെ സജീവ സൈബര്‍ പ്രചാരകനാണ്. കൊലപാതകികള്‍ക്ക് സി.പി.എം നല്‍കുന്ന സ്ഥാനമാനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണ.