പൗരത്വനിയമത്തില്‍ മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല: അകാലിദള്‍

അമൃത്സര്‍: പൗരത്വനിയമത്തില്‍ മോദി സര്‍ക്കാറിനെയും ആര്‍.എസ്.എസിനെയും വെട്ടിലാക്കി ബില്ലിനെതിരെ കൂടുതല്‍ ഘടകകക്ഷികള്‍ രംഗത്ത്. പൗരത്വനിയമത്തില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കില്ലെന്നത് അംഗീകരിക്കാനാവില്ലെന്നാണ് അകാലിദള്‍ നിലപാട്. മുസ്‌ലിങ്ങളെ കൂടി പൗരത്വം നല്‍കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍ ആവശ്യപ്പെട്ടു.

മറ്റു രാജ്യങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ട മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് മുസ്‌ലിങ്ങള്‍ക്ക് കൂടി ബാധകമാക്കണം-അകാലിദള്‍ നേതാവ് ദല്‍ജിത് സിങ് പറഞ്ഞു.

ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. നമ്മുടെ ഭരണഘടന അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും മുസ്‌ലിങ്ങള്‍ക്കും ലഭിക്കണം. മതത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തോട് അനീതി കാണിക്കരുത്. മുസ്‌ലിങ്ങളെ കൂടി പൗരത്വനിയമത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.-ദല്‍ജിത് സിങ് വ്യക്തമാക്കി.

SHARE