‘ഗര്‍ഭം അലസിയായിരുന്നു ശിശുമരണം’;അട്ടപ്പാടിയിലെ ശിശുമരണത്തില്‍ വിവാദപരാമര്‍ശവുമായി മന്ത്രി ഏകെ ബാലന്‍

തിരുവനന്തപുരം: ആദിവാസി ശിശുമരണത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി ഏകെ ബാലന്‍ രംഗത്ത്. നിയമസഭയിലെ പ്രസംഗത്തിലാണ് മന്ത്രി അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ച് വിവാര പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടായ അട്ടപ്പാടിയിലെ ശിശുമരണം ഗര്‍ഭം അലസിയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഗര്‍ഭം ധരിച്ചതിന് താനുത്തരവാദിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആദിവാസി ശിശു മരണങ്ങളെക്കുറിച്ച അഡ്വ എന്‍ ശംസുദ്ദീന്‍ എംഎല്‍എ യുടെ ചോദ്യത്തിനായിരുന്നു ഏകെ ബാലന്റെ മറുപടി.

അട്ടപ്പാടിയില്‍ ശിശു മരണങ്ങളില്ലെന്ന് മന്ത്രിസഭയില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കോടിയിലധികം രൂപ ആദിവാസി മേഖലയില്‍ ചിലവഴിച്ച കണക്ക് പറഞ്ഞ ശേഷമാണ് മന്ത്രി ചോദ്യോത്തര വേളയില്‍ വിവാദ പരാമര്‍ശം നടത്തിയത്.

SHARE