കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ കേരളത്തില്‍ ആര്‍.എസ്.എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി മന്ത്രി എ.കെ ബാലന്‍

കോഴിക്കോട്: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആര്‍.എസ്.എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. മിസോറാം ഗവര്‍ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ പുകഴ്ത്തിയെഴുതിയ കുറിപ്പിലാണ് എ.കെ ബാലന്‍ സംഘപരിവാറുമായുള്ള അവിഹിത ബന്ധം വെളിപ്പെടുത്തിയത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്ത് സംഘപരിവാര്‍ സംഘടനകളുമായി യോജിച്ച് സ്വതന്ത്ര സംഘടന രൂപീകരിച്ച് കോഴിക്കോട് ലോ കോളേജില്‍ കെ.എസ്.യുവിനെ പരാജയപ്പെടുത്തിയ കാര്യവും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ എ.ബി.വി.പിയെ പ്രത്യേക മിടുക്കോടെ സജീവമാക്കിയ ശ്രീധരന്‍ പിള്ളയെ വാനോളം പുകഴ്ത്തുന്നതാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

SHARE