നിശ്ചലദൃശ്യം ഒഴിവാക്കിയ സംഭവം;കേന്ദ്രത്തിന് കേരളമെന്ന് കേട്ടാല്‍ ഭ്രാന്താണെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍. കേരളം എന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്ത് ആകുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അതിമനോഹരമായ ഫ്‌ലോട്ട് ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കാത്തത് പകപോകലാണ് നടന്നതെന്ന് മനസിലാക്കി തരുന്നതാണെന്നും മന്ത്രി പറഞ്ഞു.

‘പദ്മ പുരസ്‌കാരങ്ങള്‍ക്ക് കേരളം നല്‍കുന്ന പട്ടികയും പരിശോധിക്കുന്നില്ല. കേരളത്തിന്റെ പട്ടിക ചവറ്റുകുട്ടയില്‍ ഇടുകയാണ് ചെയ്യുന്നത്. കേരളത്തിന്റെയും ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്‌ലോട്ടുകള്‍ ഒഴിവാക്കിയത് പ്രത്യേക രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ് വിനിയോഗിച്ചത്. രാജഗോപാല്‍ എതിര്‍ത്തു വോട്ട് ചെയ്തത്തിരുന്നത് നിയമസഭയുടെ പൊതുവികാരത്തിന് അടിമപ്പെട്ടതുകൊണ്ട്. ഏകപക്ഷീയമായി എന്തെങ്കിലും തീരുമാനം എടുത്താല്‍ എല്ലാവരും അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് രാജഗോപാലിന്റെ നിലപാട്. മനസാക്ഷി കുത്ത് കൊണ്ടാണ് അദ്ദേഹം പ്രമേയത്തെ എതിര്‍ക്കാതിരുന്നത്.’

SHARE