വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ എല്‍.ഡി.എഫിനെ ബാധിച്ചുവെന്ന് മന്ത്രി ഏ.കെ ബാലന്‍

തിരുവനന്തപുരം: രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്‍. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, തന്റെ പരാതിയില്‍ വനിതാകമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് തന്നെ വിളിക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ല. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് രമ്യഹരിദാസ് പറഞ്ഞു. പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്.