നവകേരള നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണം: എ.കെ ആന്റണി

മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി.
ഒരു മാസത്തെ ശമ്പളം നീക്കിവയ്ക്കാനാകുന്നവര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കണം. ഇതിന് കഴിയാത്ത ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ അവര്‍ക്കാകുന്ന പണം നല്‍കി ഇതില്‍ പങ്കാളികളാകണമെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ആന്റണി പറഞ്ഞു.

SHARE