നടിയെ പീഡിപ്പിച്ച കേസ്; അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്സിന്റെതാണ് ഉത്തരവ്.

തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതില്‍ ഇരയായ നടിക്ക് വിരോധമില്ലെന്ന് കാണിക്കുന്ന നടിയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. ദുരുദ്ദേശപരമായല്ല താന്‍ പേര് പരാമര്‍ശിച്ചതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ഹരജിയോടൊപ്പം അജു വര്‍ഗീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

SHARE