അജ്മാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തില്‍ ദേവരാജനാണ് (64) അജ്മാനില്‍ മരിച്ചത്. അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബസ് വാടകക്കെടുത്ത് സ്കൂളുകള്‍ക്ക് വേണ്ടി ഓടിക്കുകയായിരുന്നു. മാതാവ്: നാരായണി. ഭാര്യ: ഷീല രാജന്. മക്കള്‍: സ്നേഹ, രഞ്ജിത്ത്.