‘ajmalsabucuts’ എന്ന് വാട്ടര്‍മാര്‍ക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാല്‍ അറിയുന്നവര്‍ക്കറിയാം അമ്പരപ്പോടെ ആസ്വദിക്കാന്‍, തലതല്ലി ചിരിക്കാന്‍ എന്തോ അതിലുണ്ടെന്ന്.
എഡിക്ടിറ്റ് വൈഭവം കൊണ്ട് ട്രെംപിനെകൊണ്ട് ആമിത്താത്ത വരെ പാട്ടുപാടിച്ച അജ്മല്‍സാബു എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോ ആരാധകരെ ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ സിനിമാലോകം കീഴടക്കിയ സാ്ക്ഷാല്‍ ബാഹുബലിയെ കൊണ്ട് കിസ് മീ ചോദിപ്പിക്കുന്നതാണ് പുതിയ വീഡിയോ.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഇന്നലെ പുറത്തിറങ്ങിയ വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. ഡാരി മില്‍ക്കിന്റെ കിസ് മീ മിസ് മീ എന്ന ഫെയ്മസ് പരസ്യത്തിലെ പാട്ടാണ് അജ്മല്‍ സാബു ഇത്തവണ എഡിറ്റിങിന് വിധേയമാക്കിയത്. ശിവഗാമിയും കട്ടപ്പയും ദേവസേനയും നോക്കി നില്‍ക്കെയാണ് ബല്ലാലദേവനും ബിജ്ജാലദേവനും മുന്നില്‍ ബാഹുബലി പരസ്യപാട്ട് പ്രതിജ്ഞപോലെ പാടിതീര്‍ക്കുന്നത്.
cuts.zz എന്ന ഇന്‍സ്റ്റഗ്രാം പേജിലെ ഈ വീഡിയോ ഇതിനകം ഒമ്പത് ലക്ഷത്തോളം പേരാണ് കണ്ടത്. നേരത്തെ ഹണി ബീ 2.5ലെ ആമിനതാത്താടെ പൊന്നുമോളാണ് പാട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാടിയപ്പോള്‍ ആ വീഡിയൊ വലിയ രീതിയില്‍ വൈറലായിരുന്നു. എന്നാല്‍ മാര്‍ച്ച് 28 ഇറങ്ങി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തില്‍പരം ആളുകളേ കണ്ടിരുന്നുള്ളൂ. ഇതിനെ കവച്ചുവെക്കുന്നതാണിപ്പോള്‍ ബാഹുബലിയുടെ കിസ്മീ. അതേസമയം ട്രംപ് വീഡിയോ യൂട്യൂബില്‍ 26 ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്.
ആശങ്കയുടെ കൊറോണകാലത്തും മനസറിഞ്ഞ് ചിരിക്കാന്‍ ചങ്ങനാശേരിക്കാരന്‍ അജ്മന്‍ സാബു ഒരുക്കിയ കിടിലന്‍ വിഭവമാവുകയാണ് ഓരോ കട്ട്‌സും. അജ്മല്‍ വെട്ടികൂട്ടിയ വിഡിയോകളെല്ലാം ഒന്നിനൊന്ന് യുട്യൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ മോദിയുടെ പ്രസംഗവും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ കണ്ണിറുക്കലും ജോക്കര്‍- സലിം കുമാര്‍ മണവാളെന്റ അച്ഛന്‍ വേര്‍ഷനുമെല്ലാം ഇവയില്‍ ചിലതാണ്. റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. വിഡിയോ എഡിറ്റര്‍ ചങ്ങനാശ്ശേരിക്കാരന് ലോകമെമ്പാടും ഇപ്പോള്‍ ലക്ഷക്കണക്കിന് ആരാധകരാനുള്ളത്. വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വിഡിയോ കണ്ട് തലതല്ലി ചിരിച്ച നിരിവധി പേര്‍ അജ്മലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്. സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മല്‍.