തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ: തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസത്വ് എന്ന അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവര്‍ത്തകനായിരുന്നു. ഇദ്ദഹത്തിന്റെ മാതാവും സഹോദരിയും കോവിഡ് ബാധിതച്ചാണ് മരിച്ചത്.

യോഗിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അജ്ജുവിന്. യോഗിയുടെ ഹനുമാന്‍ എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്.

SHARE