മുബൈ: ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം എന്‍.സി.പിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി അജിത് പവാര്‍. ഞാന്‍ അന്നും ഇന്നും എന്‍.സി.പിയോടൊപ്പമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ഞാന്‍ അന്നും ഇന്നും എന്‍.സി.പിയോടൊപ്പമാണ്.എന്‍.സി.പി വിട്ട് ഞാന്‍ പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല.എന്‍.സി.പിയില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടില്ല, നിങ്ങള്‍ അത് എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ചോദിച്ചു.മഹാരാഷ്ട്രയിലെ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
നവംബര്‍ 23ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില് വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതിവിധിക്കു പിന്നാലെ ഫഡ്നാവിസും അജിത് പവാറും രാജിസമര്‍പ്പിക്കുകയായിരുന്നു.