മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. ആഴ്ചകളായി റായ്പൂരിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. മകന്‍ അമിത് ജോഗിയാണ മരണവാര്‍ത്ത പുറത്തു വിട്ടത്.

വെള്ളിയാഴ്ച രണ്ട് തവണ ഹൃദയാഘാതമുണ്ടായതോടെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മെയ് 9ാം തീയതി വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാന്‍ ഡോക്ടര്‍മാര്‍ ഓഡിയോ തെറാപ്പി ഉള്‍പ്പെടെ പരീക്ഷിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

SHARE