അമിത് ഷായ്ക്കു പിന്നാലെ ഡോവലും; മകന്റെ കമ്പനിക്ക് വഴിവിട്ട വിദേശ സഹായം

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷാ യുടെ കമ്പനികളുടെ ലാഭകണക്കുകള്‍ പുറത്തു വിട്ട ദ് വയര്‍ വാര്‍ത്താ സൈറ്റ് പുതിയ വെളിപ്പടുത്തലുമായി രംഗത്ത്. ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന കമ്പനിക്ക് വഴിവിട്ട വിദേശ സഹായം ലഭിക്കുന്നുവെന്നാണ് വയറിന്റെ ആരോപണം.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണ് ഈ സംഘടനയുടെ തലപ്പത്തുള്ളത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതരാരാമന്‍ ശൗര്യ ഡോവലും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍മാല്‍ നിര്‍മല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം ജെ അക്ബര്‍ എന്നിവരുമുണ്ട്.

ബി.ജെ.പി അധികാരത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷ ചര്‍ച്ചാ വേദികളിലൊന്നാണ് ഇന്ത്യാ ഫൗണ്ടേഷന്‍. ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍ നിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ തലപ്പത്ത് പ്രതിരോധമന്ത്രിയും ഭാഗമാകുന്നതു ഇ കമ്പനികളില്‍ നിന്നു സംഭാവന വളരെ അധികം വര്‍ധിച്ചതും വയര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ സംഘടനയുടെ തലപ്പത്തുള്ളതു കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഫൗണ്ടേഷന്‍ നടത്തിയ സെമിനാറുകളില്‍ ചിലതു സ്‌പോണ്‍സര്‍ ചെയ്തവരുടെ കൂട്ടത്തില്‍ ബോയിങ് കമ്പനിയുമുണ്ട്.

SHARE