രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി; നടി ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടെ നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈ നാനാവതി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

ഇരുവര്‍ക്കും തൊണ്ട വേദനയും പനിയുമാണ് ഉണ്ടായത്. ഇതോടെ ബിഎംസി അധികൃതര്‍ ബച്ചന്റെ വസതിയായ ജല്‍സയിലെത്തി. ഐശ്വര്യയേയും മകളെയും പരിശോധിച്ച ശേഷം രണ്ട് ആംബുലന്‍സുകളിലായി അമ്മയേയും മകളെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം ഐശ്വര്യയും മകളും വീട്ടില്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു. കോവിഡ് ബാധിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ജയാബച്ചന്റേയും ഇവരുടെ വീട്ടിലെ മുപ്പത് ജീവനക്കാരുടേയും ഫലം നെഗറ്റീവാണ്.

SHARE