ഇടുക്കിയില്‍ നിന്നും ഐശ്വര്യ റായിക്ക് പകരക്കാരി; ദേശീയ മാധ്യമങ്ങളില്‍ വൈറലായി അമൃത അമ്മൂസ്‌

ഐശ്വര്യ റായിക്ക് പകരക്കാരിയായി ദേശീയ മാധ്യമങ്ങളില്‍ വൈറലായി ഇടുക്കിയില്‍ നിന്നുള്ള ടിക്ടോക് താരം. 2000 മെയ് 4 ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമായ കണ്ടുകോണ്ടൈന്‍ കണ്ടുകോണ്ടെയ്ന്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളിയാഴ്ചയാണ് സിനിമയിലെ നടി ഐശ്വര്യ റായിയുടെ പേരിനൊപ്പം അമൃത എന്ന ഇടുക്കിയിലെ അമ്മൂസ് അമൃതയും സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്റായത്. ഇന്ത്യന്‍ സിനിമയിലെ ഐശ്വര്യ റായ് ബച്ചന്റെ പകരക്കാരിയെ കണ്ടെത്തി എന്ന കുറിപ്പുകളോടെയാണ് ടിക്ടോക് താരം അമൃത അമ്മൂസിന്റെ ചിത്രങ്ങളും വീഡിയോകളും ദേശീയ തലത്തില്‍ വൈറലായത്.

രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകോണ്ടന്‍ കണ്ടുകോണ്ടെയ്ന്‍, ചിത്രത്തിലെ ഫെയ്മസ് പ്രണയ രംഗത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയൊടൊപ്പമുള്ള ഐശ്വര്യയുടെ ഡയലോഗുകള്‍ അമ്മൂസ് അമൃത ടിക് ടോക്കില്‍ അവതരിപ്പിച്ച വീഡിയോയാണ് ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായത്. വീഡിയോയിലെ അമൃതയുടെ രൂപം ഐശ്വര്യക്ക് പകരംവെക്കുന്നതാണെന്നുള്ള റീട്വീറ്റുകള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നതോടെ വെള്ളിയാഴ്ച ഐശ്വര്യ റായി ബച്ചന്‍ ട്രെന്‍ഡുകളുടെ പട്ടികയില്‍ വീണ്ടും ഇടംനേടി.

ഇതോടെ എന്‍ഡിടിവി, ഇന്ത്യടുഡേ തുടങ്ങി ദേശീയ മാധ്യമങ്ങളും ഇടുക്കിയിലെ ഐശ്വര്യ റായിയെ തേടി രംഗത്തെത്തി. ഇതോടെ
രാജ്യവ്യാപകമായി അമ്മൂസ് അമൃതയുടെ വീഡിയോകളും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

ടിക് ടോക്ക് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ഐശ്വര്യ റായിയുമായും ബോളിവുഡ് നടി ദീപിക പദുക്കോണുമായും സാമ്യമുണ്ടെന്ന് പലരും നേരത്തെ തന്നെ അമൃതയുടെ ഇന്‍സ്റ്റഗ്രാമിലും മറ്റും കുറിച്ചിരുന്നു. എന്നാല്‍, കണ്ടുകോണ്ടന്‍ കണ്ടുകോണ്ടെയ്ന്‍ ചിത്രത്തിലെ ടിക് ടോക്ക് വീഡിയോ പുറത്തായതോടെയാണ് ഐശ്വര്യ റായിയുടെ നിരവധി ഫാന്‍ ക്ലബ്ബുകള്‍ മറ്റും അമൃതയുടെ പ്രൊഫൈലും ചിത്രങ്ങളും കൂട്ടമായി പങ്കിടാന്‍ തുടങ്ങിയത്.

ട്വിറ്ററില്‍ ‘സിറോക്‌സ്’ എന്ന അടിക്കുറിപ്പോടെ പങ്കിട്ട ക്ലിപ് നിരവധി കാഴ്ചകാരും ലൈക്കുകളുമാണ് നേടിയത്.

https://twitter.com/zoya_offcl/status/1267852783182475264

മമ്മൂട്ടിയുടെയും ഐശ്വര്യ റായിയുടെയും ഏറ്റവും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നായി സിനിമാസ്വാദകര്‍ എടുത്തു പറയുന്ന ഒന്നാണ് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’. ചിത്രത്തില്‍ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള ഒരു പ്രണയസീന്‍ ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഒന്നാണ്.

മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും രാജീവ് മേനോന്‍ നേടി. ക്യാമറ, അഭിനയം, എ ആര്‍ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലര്‍ത്താന്‍ ഈ ഫീല്‍ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചു.

View this post on Instagram

From my most fav video😍

A post shared by 💖Ammuzz💖 (@ammuzz_amrutha) on