ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കൊവിഡ്-19 ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അമിതാബ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഇരുവര്‍ക്കും കേവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെയും നില തൃപ്തികരമാണെന്നും ഐശ്വര്യയ്ക്ക് വൈദ്യസഹായം ആവശ്യമായതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഐശ്വര്യയുടെ ആരോഗ്യവിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് ബാധിച്ച അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും നാനാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

‘ഐശ്വര്യയും ആരാധ്യയും കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചു. അവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരിക്കും. എന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവര്‍ നെഗറ്റീവാണെന്നും ജൂലൈ 12 ന് അഭിഷേക് ട്വീറ്റ് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ മറ്റെന്തെങ്കിലും തീരുമാനിക്കുന്നത് വരെ’ താനും അച്ഛനും ആശുപത്രിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.