സ്രവ പരിശോധനയിൽ ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്

മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ച കാര്യം നേരത്തെ ട്വിറ്ററിലൂടെ അറിയിച്ച അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. താനുമായി ബന്ധപ്പെട്ടവരോട് നിരീക്ഷണത്തിലിരിക്കാന്‍ ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു. അമിതാഭ് ബച്ചന്‍ തന്നെ പ്രഖ്യാപനം നടത്തി ആരാധകരെ അറിയിച്ചതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇനിയുണ്ടാവില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ബച്ചന് ഇപ്പോള്‍ വെന്റിലേറ്ററിന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.