ഐശ്വര്യയുടേയും മകളുടേയും കോവിഡ് ഫലം നെഗറ്റീവായി; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതായി അഭിഷേക് ബച്ചന്‍

മുബൈ: ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യയുടേയും കോവിഡ് ഫലം നെഗറ്റീവായി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് ഡിഅഭിഷേക് ബച്ചന്‍ ട്വിറ്ററിലൂടെയാണ് വിവരം പുറത്തറിയിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ഇരുവരും വീട്ടിലെത്തിയതായും അഭിഷേക് ട്വിറ്റില്‍ അറിയിച്ചു.

അതേസമയം, കോവിഡ് ബാധിച്ച് നേരത്തെ ചികിത്സയിലായ ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാബ് ബച്ചന്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ജൂലൈ 12 നാണ് ബച്ചന്‍ കുടുബത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും നാനാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യവിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.