‘ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനിപകര്‍പ്പാണ് എസ്.എഫ്.ഐ’: എ.ഐ.എസ്.എഫ്

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനി പകര്‍പ്പാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ പറഞ്ഞു.

കേരളത്തില്‍ ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. പ്രതി പക്ഷ വിദ്യാര്‍ഥി സംഘടനകളേക്കാള്‍ ശത്രുതമനോഭാവമാണ് ഇപ്പോള്‍ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മിലുള്ളത്. കലാലയങ്ങളില്‍ എസ്.എഫ്.ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം തൃശൂര്‍ കേരള വര്‍മ കോളജിലെ മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയായ രാഹുല്‍ പ്രകാശിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിലാണ് പ്രതികരണം. ആക്രമണത്തെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകന്‍ അപലപിച്ചു.

SHARE