എയര്‍ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍: ഓണ്‍ലൈനായി എയര്‍ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷകണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നു. ബ്രിട്ടീഷ് എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് ഹാക്കിങിലൂടെ ചോര്‍ന്നത്. കാര്‍ഡ് പേയ്‌മെന്റ് നടത്തിയ 3,80,000 പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയത്.

ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ അഞ്ചു വരെ കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. അതേസമയം, യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബ്രിട്ടീഷ് എയര്‍വേസ് ചെയര്‍മാന്‍ അലക്‌സ് ക്രൂസ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടക്കാതിരിക്കാന്‍ വിവരങ്ങള്‍ ചോര്‍ന്നതായി സംശയമുള്ളവരുടെ ക്രഡിറ്റ് കാര്‍ഡ് അടിയന്തരമായി റദ്ദാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടതായും ക്രൂസ് പറഞ്ഞു.

SHARE