പുതുവര്‍ഷത്തില്‍ കിടിലന്‍ ഓഫറുമായി ജിയോയും എയര്‍ടെലും

വാര്‍ഷിക റീചാര്‍ജ്ജ് പ്ലാനില്‍ താരിഫ് തുക കുറച്ച് ജിയോയുടെ പുതുവര്‍ഷ ഓഫര്‍. കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ 2020 ഓഫര്‍ പുതുവര്‍ഷം പിറന്ന ആദ്യ ആഴ്ചയില്‍ മാത്രമേ ലഭ്യമാകൂ എന്നാണ് സൂചന. അതേസമയം മറ്റൊരു ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ റീചാര്‍ജ്ജ് തുകയായ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.

2199 രൂപ നല്‍കേണ്ട ജിയോയുടെ വാര്‍ഷിക പ്ലാനാണ് പുതിയ ഓഫറില്‍ 2020 രൂപക്ക് നല്‍കുന്നത്. അതായത് 179 രൂപയുടെ കുറവില്‍ പുതുവര്‍ഷത്തില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക റീചാര്‍ജ്ജിംങ് സാധ്യമാകും. പരിധികളില്ലാത്ത ഫോണ്‍കോള്‍, പ്രതിദിനം 1.5 ജിബി ഡാറ്റ, എസ്.എം.എസ്, ജിയോ ആപ്പുകള്‍, 365 ദിവസത്തെ കാലാവധി എന്നിവയാണ് 2020 ഓഫറിലൂടെ ലഭിക്കുക. ഇതില്‍ ജിയോക്ക് പുറത്തുള്ള ടെലിക്കോം സേവനദാതാക്കളിലേക്കുള്ള ഫോണ്‍ വിളി 12000 മിനുറ്റായി നിജപ്പെടുത്തിയിട്ടുണ്ട്.

എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രിയ റീചാര്‍ജ്ജുകളിലൊന്നായ 23 രൂപയുടെ റീചാര്‍ജാണ് കമ്പനി പിന്‍വലിക്കുന്നത്. ഏറ്റവും കുറഞ്ഞ റീചാര്‍ജ്ജ് തുക 45 ആയാണ് എയര്‍ടെല്‍ നിജപ്പെടുത്തുന്നത്. 28 ദിവസത്തെ കാലാവധിയില്‍ ഇന്‍കമിംങ് കോളുകളും മെസേജുകളും സ്വീകരിക്കാന്‍ 23 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ സാധിക്കുമായിരുന്നു. ഇനി ഈസൗകര്യം ആസ്വദിക്കണമെങ്കില്‍ 45 രൂപയാക്കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ 15 ദിവസത്തില്‍ കൂടുതല്‍ കുറഞ്ഞത് 45 രൂപക്കെങ്കിലും റീ ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ എയര്‍ടെല്‍ സേവനങ്ങള്‍ അവസാനിപ്പിക്കും. എയര്‍ടെല്‍ നമ്പറും ഉപഭോക്താവിന് നഷ്ടമാകും. ഏറ്റവും കുറഞ്ഞ റീചാര്‍ജ്ജ് താരിഫിന്റെ തുക ഇരട്ടിയോളമാക്കിയ വിവരം എയര്‍ടെല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

SHARE