കൊല്‍ക്കത്തയില്‍ വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി

കൊല്‍ക്കത്തയില്‍ ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. ബംഗാളിലെ ദുര്‍ഗാപുറിലാണ് സംഭവം. ട്രക്ക് പാലത്തിനടയില്‍ കുടുങ്ങിയത് നഗരത്തില്‍ വന്‍ഗതാഗതകുരുക്കിനിടയാക്കി.

തപാല്‍ വകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. പാലത്തിനിടിയില്‍ നിന്ന് ട്രക്ക് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2007ല്‍ കമ്മീഷന്‍ ചെയ്ത ഈ വിമാനം 2018 ഓടെയാണ് സര്‍വീസ് അവസാനിപ്പിച്ചത്.

SHARE