ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏപ്രില്‍ 14 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഏപ്രില്‍ 30 വരെ ബുക്കിംഗ് നിര്‍ത്തിവെച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നതിനായി എയര്‍ ഇന്ത്യ അവലോകന യോഗം ചേരും.

എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലും ബുക്കിംഗ് ഏപ്രില്‍ 30 വരെ അടച്ചിരിക്കുന്നതായു ഏപ്രില്‍ 14 ന് വരുന്ന തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

അതേസമയം, അലവന്‍സ് വെട്ടിക്കുറിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ എയര്‍ ഇന്ത്യയുടെ സിഎംഡിക്ക് കത്തെഴുതി.
ഡയറക്ടര്‍മാരും എംജിഎംടി എക്‌സിക്യൂട്ടീവുകളും അവരുടെ അലവന്‍സുകള്‍ വളരെ ചെറുതായതിനാല്‍ അര്‍ത്ഥവത്തായ ചെലവുചുരുക്കല്‍ വെട്ടിക്കുറവില്‍ നിന്ന് സ്വയം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ അലവന്‍സുകള്‍ മാത്രം ലഭിക്കുന്ന സാഹചര്യത്തില്‍ അലവന്‍സില്‍ നിന്നും വെട്ടിക്കുറയ്ക്കുന്നത് തുല്ല്യതയില്ലാത്തതും ഞങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തതുമാണെന്ന് കത്തില്‍ പൈലറ്റുമാര്‍ വ്യക്തമാക്കി.

ഇതിനിടെ മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവാന്മാരില്‍ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 42 ജവാന്മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ജവാന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സിഐഎസ്എഫ് അറിയിച്ചു.

അതേസമയം, രാജ്യത്ത് ലോക് ഡൌണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമ്പോള്‍ അതിനു ശേഷമുള്ള ബുക്കിംഗുകള്‍ തുടങ്ങിയെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ റെയില്‍വേ.ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും സാധാരണനിലയില്‍ തുടരുമെന്നും വെസ്റ്റേണ്‍ റെയില്‍വെ വ്യാഴാഴ്ച അറിയിച്ചു.

റെയില്‍വേ ഏപ്രില്‍ 14 ന്ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി നേരത്തെ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല. സാധാരണ നിലയില്‍ ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗ് തുടരുമെന്ന് വെസ്റ്റേണ്‍ റെയില്‍വെ അറിയിച്ചു.

അതേസമയം, ലോക്ഡൗണ്‍ മൂന്നാഴ്ച്ചക്കു ശേഷം നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഏപ്രില്‍ 14ന് ശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.