വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്‍തൂല്‍ കൂടി. ഡല്‍ഹിയില്‍ നിന്നും സന്‍ ഫ്രാസിസ്‌കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്.
ഡല്‍ഹിക്കും സാന്‍ ഫ്രാന്‍സിസ്‌കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര യാത്രയായിരുന്നു. പാതിനാലു മണിക്കൂര്‍ മുപ്പതു മിനിറ്റ് സമയം എടുത്താണ് 15.300 കിലോമീറ്റര്‍ ദൂരം യാത്രാ വിമാനം പിന്നിട്ടത്.
ലോക റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.
#AI covers the longest distance from DEL to SFO in a record time. Watch what Capt Rajneesh Sharma has to say on this https://t.co/epHNGAt3eN
— Air India (@airindiain) October 23, 2016
പെസഫിക് സമുദ്രത്തിനു കുറുക്കെയുള്ള സാധാരണ വ്യോമായന പാതയില്‍ നിന്നും തെറ്റിച്ച് അറ്റ്‌ലാന്റിക് സമുദ്ര പാതയാണ് ദീര്‍ഘദൂര യാത്രക്കായി എയര്‍ ഇന്ത്യ ഉപയോഗിച്ചത്. അറ്റ്‌ലാന്റിക് പാത സാധാരണ പാതയെക്കാള്‍ 1,400കി.മി കൂടുതലാണെങ്കിലും യാത്രയുടെ ആകെ സമയം കണക്കാക്കുമ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഈ റൂട്ടിലെ കാറ്റിന്റെ ദിശ വിമാന പാതക്ക് അനുകൂലമായതാണ് വിമാനത്തിന്റെ വേഗത കൂടുന്നത് കാരണമാകുന്നത്. അതേസമയം വിമാനത്തിന്റെ ഇന്ധന ചിലവും പുതിയ പാതയില്‍ കുറവാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനയാത്ര അതേ ദിവസത്തില്‍ തന്നെ ജപ്പാന്‍ വരെ എത്തി. തുടര്‍ന്ന് അന്താരാഷ്ട്ര സമയക്രമം മറികടന്ന യാത്ര ഒക്ടോബര്‍ 15ലേക്കു വീണ്ടും പ്രവേശിച്ചു. സാന്‍ ഫ്രാസിസ്‌കോയില്‍ എത്തുമ്പോള്‍ ഐ.എഫ്.ഒ സമയം ഒക്ടോബര്‍ 16 പുലര്‍ച്ചെ 6.30 ആയിരുന്നു, എയര്‍ ഇന്ത്യ വ്യക്തമാക്കി.