കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പറന്നുയരും മുമ്പേ പൊട്ടിത്തെറിച്ചതിനാല്‍ വന്‍ അപകടം ഒഴുവായി. കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ പൊട്ടിത്തെറിച്ചത്. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലായി. എന്നാല്‍ അപകടം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

കരിപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനാണ് അപകടമുണ്ടായത്. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കേടുപാടുകളെ തുടര്‍ന്നു വിമാനം പാര്‍ക്കിങ് ബേയിലേക്കു മാറ്റി.