എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ്

അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ്. എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ആര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ല. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഏപ്രില്‍ 20 ന് ശേഷം ഇവരില്‍ ആരും തന്നെ വിമാനം ഓടിച്ചിട്ടില്ല. 20നാണ് അവസാനമായി ഇവരില്‍ ചിലര്‍ വിമാനം ഓടിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ലോക്ക്ഡൗണിനിടെ വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.

SHARE