കേരളത്തിലെ പ്രളയം: സമരം ഒഴിവാക്കാമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും മുമ്പ് പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.

ഫ്‌ളെയിങ് അലവന്‍സ് ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ഐ.സി.പി.എ രംഗത്തെത്തിയത്.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശമ്പളമില്ലാതെ വിമാനം പറത്താനും ആളുകളെ കൊണ്ടുവരാന്‍ അധികം വിമാനങ്ങള്‍ പറത്താനോ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയ്യാറാണെന്നും കത്ത് പറയുന്നു.

SHARE