മലപ്പുറമേ, നിങ്ങള്‍ക്കു മുമ്പില്‍ വണങ്ങുന്നു; ഈ കരുതലിന് ധീരതയ്ക്ക് നന്ദി- എയര്‍ ഇന്ത്യ


മുംബൈ: കരിപ്പൂര്‍ വിമാനാപകട സമയത്ത് ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശത്തെ ആളുകള്‍ക്ക് നന്ദി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ നന്ദി സൂചകമായി കുറിപ്പെഴുതിയിരിക്കുന്നത്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം എന്നാണ് എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇത് വെറുമൊരു ധൈര്യമല്ല, പക്ഷേ, ജീവന്‍ രക്ഷിക്കാനുള്ള മാനുഷിക സ്പര്‍ശമാണ്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷിച്ചെടുത്ത മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം’ എന്ന് എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Taking a bow to HUMANITY!A standing ovation from our hearts to the PEOPLE OF MALAPPURAM, Kerala, who had showered us…

Posted by Air India Express on Sunday, August 9, 2020

ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ നേരത്തെ അഭിനന്ദനവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ കൊണ്ടോട്ടിക്കാരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.