
ന്യൂഡല്‍ഹി: മെയ് നാല് മുതല്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. രാജ്യാന്തര ബുക്കിംഗ് സര്‍വീസുകള്‍ ജൂണ്‍ 1നും ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യയുടെ വെബ് സൈറ്റില്‍ വ്യക്തമാക്കുന്നു.
അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തരയാത്രകള്‍ക്ക് മാത്രമായിരിക്കും ബുക്കിംഗ് അനുവദിക്കുക. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുത്ത റൂട്ടുകളിലേക്ക് മാത്രമായിരിക്കും. മെയ് നാല് മുതല്‍ ഭാഗീകമായി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോയും മുന്‍പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ബുക്കിംഗ് ജൂണ്‍ ഒന്നിന് ആരംഭിക്കും. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാര്‍ച്ച് 25ന് ആരംഭിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.