പുറത്തിറങ്ങിനിന്ന് വെയിലുകൊണ്ടാല്‍ കൊറോണ വൈറസിനെതിരേ മനുഷ്യന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി. വൈറസ് പ്രവേശിക്കുന്നത് ശരീരത്തിനകത്താണ്. വെയിലത്ത് നിന്നതുകൊണ്ട് ഒരാളുടെ ശരീര താപനില വര്‍ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
മാസ്‌കുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കും. എന്‍95, 888 സര്‍ജിക്കല്‍ മാസ്‌ക് എന്നിവ രോഗികളുമായി അടുത്ത് ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആവശ്യം. തുണി മാസ്‌കുകളില്‍ ശക്തമായ ഫില്‍ട്ടറുകളില്ല. എങ്കിലും വൈറസിനെ ഒരുപരിധി വരെ പ്രതിരോധിക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്ക് മാത്രമാണ് സാധാരണ തുണി മാസ്‌ക് പ്രയോജനപ്പെടുക.
കൊറോണ രോഗലക്ഷണമില്ലാത്ത ഒരാളില്‍ നിന്ന് വൈറസ് പകരാനുള്ള സാധ്യതയില്ലെന്നും ലോക്ക്ഡൗണ്‍ വൈറസ് പ്രതിരോധത്തിന് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.