രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി, പുനസംഘടനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ സേവനം ആവശ്യമാണെന്നു യോഗം വിലയിരുത്തി. സംഘടനയിലെ തുടര്‍നടപടികള്‍ക്കും സമൂല പുനസംഘനയ്ക്കും യോഗം രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. പരാജയം കോണ്‍ഗ്രസ് അംഗീകരിക്കുന്നു. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും തിരിച്ചു വരുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായെങ്കിലും റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി തള്ളി. സംഘടനാതലത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്.