രാജ്യസഭ തെരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാടില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മേട്ടൂര്‍ സിറ്റി യൂണിറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി എ. മുഹമ്മദ് ജോണ്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍സെല്‍വവും കോ-ഓര്‍ഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 2011 ല്‍ വെല്ലൂര്‍ ജില്ലയിലെ റാണിപെട്ട് നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ മന്ത്രി സഭാ അംഗമായിരുന്നു. ജൂലൈ 18 നാണ് തെരഞ്ഞെടുപ്പ്.

SHARE