കൊറോണ വൈറസ് വ്യാപനം ഉച്ചസ്ഥായിയിലായ തമിഴ്നാട്ടില്‍ എഐഡിഎംകെ എംഎല്‍എക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ശ്രീപെരുമ്പുദൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയെ ചികില്‍സക്കായി ചെന്നൈയിലെ മിയോട്ട് ഇന്റര്‍നാഷണല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഡി.എം.കെ എം.എല്‍.എ ജെ.അമ്പഴക കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് തമിഴ്നാട് നിയമസഭയിലെ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുന്നത്.
ചെന്നൈയും ചുറ്റുമുള്ള ജില്ലകളായ കാഞ്ചിപുരം, തിരുവല്ലൂര്‍, ചെംഗല്‍പട്ടു ജില്ലകളില്‍ കോവിഡ് അതിന്റെ ഉച്ചസ്ഥായിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചികിത്സിക്കുന്ന പല ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.