നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

ചെന്നൈ: അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളൂര്‍, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലാണ് സമരക്കാര്‍ ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ ആയിരുന്നു സമരം.

തമിഴ്‌നാട് മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും സമരത്തില്‍ പങ്കെടുത്തതായാണ് വിവരം. മന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതിനെതിരെ ജനരോഷം കനത്തതിനെ തുടര്‍ന്നാണ് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ സമരത്തിനിറങ്ങിയത്. എന്നാല്‍ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

SHARE