അഗ്യൂറോയുടെ ഹാട്രികില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം

മാഞ്ചസ്റ്റര്‍: അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം. ഹഡര്‍സ്ഫീല്‍ഡ് ടൗണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സിറ്റിസണ്‍സ് മുക്കിയത്. 25, 35, 75 മിനുട്ടുകളിലാണ് അഗ്യൂറോ എതിര്‍വല ചലിപ്പിച്ചത്. ഗബ്രീയല്‍ ജീസസ് (31 മിനുട്ട്), ഡേവിഡ് സില്‍വ (48 മിനുട്ട്) എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ കോണ്‍ഗോളോയുടെ സെല്‍ഫ് ഗോളായിരുന്നു (84-ാം മിനുട്ട്) സിറ്റിയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കിയത്. ജോന്‍ സ്റ്റാന്‍ കോവിച് ഹഡര്‍സ്ഫീഡിന്റെ ആശ്വാസ ഗോള്‍ നേടി.

നിലവിലെ ചാമ്പ്യന്‍മാരായ സിറ്റി ആദ്യമത്സരത്തില്‍ ആര്‍സെനലിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയ പെപ് ഗാര്‍ഡിയോളയുടെ സംഘത്തിന് പരിക്കിനെ തുടര്‍ന്ന് ബെല്‍ജിയം സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂണോ സേവനം ലഭിച്ചിരുന്നില്ല. ഈ സീസണില്‍ ക്ലബിലെത്തിയ റിയാദ് മെഹാറസ് 64-ാം മിനുട്ടില്‍ പകരക്കാരാനായാണ് ഇറങ്ങിയത്.

SHARE