അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്നു നില്‍ക്കുന്ന മകന്‍; യു.പി ആരോഗ്യമേഖലയെ തുറന്നുകാട്ടി വീഡിയോ

ആഗ്ര: യു.പിയിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രോഗിയായ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടറും മൂത്രത്തിന്റെ ബാഗും ചുമന്ന് അഗ്രയില്‍ ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുന്ന മകന്റെ ഫോട്ടോയും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറാന്‍ ആംബുലന്‍സ് കാത്തുനില്‍ക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

രോഗികളെ വാര്‍ഡിലേക്ക് മാറ്റാന്‍ ആംബുലന്‍സ് നല്‍കാറുണ്ടെന്ന് ആശുപത്രി വക്താവ് ഡോ. ശൈലേന്ദ്ര ഛൗധരി പറഞ്ഞു. ഒരു ആംബുലന്‍സില്‍ രോഗികള്‍ നിറഞ്ഞപ്പോള്‍ അതില്‍ കയറാനാവാതെ നില്‍ക്കുന്ന യുവാവിന്റെ വീഡിയോ മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയില്‍ യു.പിയെ കണ്ടുപഠിക്കാന്‍ പറഞ്ഞ ആദിത്യനാഥിന്റെ ഭരണത്തില്‍ യു.പിയിലെ ആരോഗ്യമേഖലയുടെ അപര്യാപ്തത തുറന്നുകാട്ടുന്നതാണ് പുതിയ സംഭവം. വികലാംഗനായ ഭര്‍ത്താവിനെ ചുമന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ ഫോട്ടോ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

SHARE