പൗരത്വനിയമത്തില്‍ ഒളിച്ചിരിക്കുന്ന ചതി!

അഡ്വ ശ്രീജിത്ത് പെരുമന

ഏറ്റവും ലളിതമായി പൗരത്വ നിയമാവും CAA , പൗരത്വ രജിസ്റ്ററും NRC എന്താണ് നോക്കാം

▪️പൗരത്വ ഭേദഗതി നിയമം

ഇന്ത്യയിലേക്ക് വന്നിട്ടുള്ള അനധികൃത കുടിയേറ്റക്കാരിൽ മുസ്ലീങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വം നൽകും.

▪️പൗരത്വ രജിസ്റ്റർ NRC

പൗരത്വ രജിസ്റ്ററിന് പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാരും അവർ അനധികൃത കുടിയേറ്റക്കാരല്ല എന്നും ഇന്ത്യൻ പൗരന്മാരാണെന്നും തെളിയിക്കണം.

ഇലക്ഷൻ കാർഡോ, പാസ്പോർട്ടോ ഏതെങ്കിലും തിരിച്ചറിയൽ രേഖ മാത്രം നൽകി പൗരത്വം തെളിയിച്ചാൽ പോരാ. മറിച്ച് ഗവണ്മെന്റ് തീരുമാനിക്കുന്ന (CUT OFF YEAR ) നിശ്ചിത കാലയളവിനുള്ളിൽ നമ്മുടെ പൂർവികർ ഇന്ത്യയിൽ ജനിച്ചു ജീവിച്ചു വന്ന ആളുകളാണെന്നും അവർക്ക് സ്വന്തമായി പ്രോപ്പർട്ടി ഉണ്ടായിരുന്നു/ഇവിടെ ജീവിച്ചിരുന്നു എന്ന് തെളിയിക്കണം.

ഇനി പൗരത്വ ഭേദഗതി നിയമവും, രജിസ്റ്ററും ഒരുമിച്ചു പരിശോധിച്ചാൽ. 👣

പൗരത്വ രജിസ്റ്ററിൽ ഞാനും നിങ്ങളും ആവശ്യവുമായ രേഖകൾ സഹിതം എൻറോൾ ചെയ്യണം. പൂർവികരുടെ കാലത്തുള്ള രേഖകളുടെ അസ്സൽ പകർപ്പുകൾ നൽകണം. എങ്ങനെയാണ് കാലങ്ങളോളം ഇവിടെ ജീവിച്ച എല്ലാവരും ഈ രേഖകൾ കേടുപാടുകൾ കൂടെ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകുക ? ഇനി ഇത്തരം രേഖകളിലോ, പൗരത്വ അപേക്ഷയിലോ ഉണ്ടാകുന്ന സാങ്കേതികമായ തെറ്റുകൾപോലും നിങ്ങൾക്ക് പൗരത്വം നിഷേധിക്കും.

രേഖകളിൽ ഇല്ലാത്തവർക്കും, രേഖകൾ ഇല്ലാത്തവർക്കും പൗരത്വം നിഷേധിക്കും. നിങ്ങളെ അഭയാർഥികളായി കണ്ട നാടുകടത്തുകയോ ജയിലിനു സമാനമായ ഡീറ്റെൻഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ ചെയ്യും.

എന്നാൽ അതിനും പരിഹാരമുണ്ട് !!

അതായത് പൗരത്വ ഭേദഗതി നിയമം. പ്രസ്തുത നിയമ പ്രകാരം രേഖകൾ നല്കാൻ സാധികാത്ത ആളുകൾക്കും പൗരത്വം നൽകും. എന്നാൽ മുസ്ലീങ്ങളാണെങ്കിൽ പൗരത്വം നൽകില്ല. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യുനപക്ഷത്തിനും നൽകും എന്നാൽ മുസ്ലീങ്ങൾക്ക് നൽകില്ല എന്ന് നിയമം വ്യക്തമായി പറയുന്നു.

മുസ്ലീങ്ങൾ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതിന് മറയായി ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള സിഖ് ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . അതിൽ ആരും സന്തോഷിക്കേണ്ട . അങ്ങനെ കരുതി നിശ്ശബ്ദരായിരിക്കുന്ന ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങൾ ചെവീല് നുള്ളിക്കോ ഇതൊരു തുടക്കം മാത്രമാണ്.

ഹിന്ദു രാഷ്ട്ര പിക്ച്ചർ അഭി ഭി ബാകി ഹെ ഭായ് 

SHARE