തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സെക്‌യിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം ഭൂകമ്പമാപിനിയില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഭൂചലനത്തില്‍ പരിഭ്രാന്തിയിലായ ജനം വീടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഓടുന്ന അവസ്ഥ ഉണ്ടായി. വൈകീട്ട് 5.45 നായിരുന്നു ഭൂചലനം.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വാസീറാബാദ് മേഖലയായിരുന്നു പ്രഭവകേന്ദ്രം. എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഇതിന്റെ പ്രകമ്പനം ഉണ്ടായിരുന്നു. നോയിഡ, ഗാസിയബാദ്, ഫരീദാബാദ് തുടങ്ങിയ മേഖലകളിലും ഇത് അനുഭവപ്പെട്ടു.

SHARE