സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് മരണം മൂന്നായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം മരിച്ച കാട്ടാക്കട സ്വദേശിനി പ്രപുഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 വയസ്സായിരുന്നു.

ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്ന ഇവര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. വെല്ലൂരില്‍ അടക്കം ഇവരെ ചികില്‍സയ്ക്ക് വിധേയമാക്കിയിരുന്നു. മരണശേഷമാണ് കോവിഡ് കണ്ടെത്തിയത്.

ഇതോടെ ഇന്ന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കാസര്‍കോടും ആലപ്പുഴയിലും മരിച്ച രണ്ടുപേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് കോവിഡ് മരണം 12 ആയി.

SHARE