ത്രിപുരയിലെ തോല്‍വിയോടെ സി.പി.എമ്മിന്റെ സഖ്യനയത്തില്‍ ചര്‍ച്ച കടുക്കുന്നു

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സി.പി.എമ്മിനുണ്ടായ വന്‍ തോല്‍വിയെ തുടര്‍ന്ന് ലയന വിഷയത്തില്‍ ചര്‍ച്ച കടുക്കുന്നു. ത്രിപുരയിലെ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയിലെ ഊന്നല്‍ ത്രിപുര സി.പി.എം ഘടകം ശ്ക്തമാക്കിയതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തോല്‍വി സി.പിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബ്രിജന്‍ ധര്‍ പറഞ്ഞു.

ത്രിപുരയിലെ തോല്‍വിയോടെ യെച്ചൂരി ലൈന്‍ സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന ശക്തമായ നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയായി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. ദേശീയ തലത്തിലും സി.പി.എമ്മില്‍ യെച്ചൂരി നിലപാട് ശക്തമാവുന്നതായാണ് വിവരം. പശ്ചിമബംഗാള്‍ ഘടകത്തിന്റെ പിന്തുണ യെച്ചൂരി നേടിയെടുത്തതായാണ് വിവരം. ഇതോടെ കേരളത്തിലെ പിണറായി വിഭാഗത്തിന്റെ പിന്തുണയില്‍ പാര്‍ട്ടി ബോസ് ചമയുന്ന മുന്‍ സെക്രട്ടറി പ്രകാശ് കരാട്ടിന് തിരിച്ചടിയാവുമെന്നാണ് നിരാക്ഷണം.