ഗുവാഹത്തി: മണിപ്പൂര്‍ ബി.ജെ.പിയിലെ അസംതൃപ്തി അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലേക്കും പടരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ തെംജന്‍ ഇംന അലോങ് ലോങ് കുമറിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയരുന്നത്.
ലോങ് കുമറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡണ്ടുമാര്‍ കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. ദേശീയ ജനറല്‍ സെക്രട്ടറി അജയ് ജാംവാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി രാംമാധവ് എന്നിവര്‍ക്കാണ് കത്തു നല്‍കിയത്.
നിപിയു റിയോ നയിക്കുന്ന ജനാധിപത്യ സഖ്യത്തില്‍ മന്ത്രി കൂടിയാണ് ലോങ് കുമര്‍. സംസ്ഥാനത്ത് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ബി.ജെ.പി.
ഒരാള്‍ക്ക് ഒരു പദവി എന്ന ആവശ്യമാണ് കലാപമുയര്‍ത്തുന്ന നേതാക്കള്‍ ഉന്നയിക്കുന്നത്. ഇതു പ്രകാരം ഇംന മന്ത്രിപദമോ സംസ്ഥാന അദ്ധ്യക്ഷ പദവിയോ ഒഴിയണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.