ഹരിയാണ: ഒരു വര്‍ഷംമുമ്പ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികളായ അതേ നാലുപേര്‍ ചേര്‍ന്ന് വീണ്ടും ബലാത്സംഗം ചെയ്തു.
ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ഗ്രാമത്തിലെ 17 കാരിക്കാണ് വീണ്ടും പീഢനത്തിനിരയായത്. നാല് പേര്‍ ചേര്‍ന്ന സംഘം പെണ്‍കുട്ടിയെ
തട്ടിക്കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു.
ആദ്യതവണ ബലാത്സംഗം ചെയ്തതിന്റെ കേസ് അന്വേഷണത്തിലിരിക്കെയാണ് കഴിഞ്ഞദിവസം ആളൊഴിഞ്ഞസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഡിസംബര്‍ 4 ന് അവളുടെ ഗ്രാമത്തിലെ തന്നെ നാലുപേരാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് പരാതി ലഭിച്ചതായി പെല്‍വാള്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു. പ്രതികളില്‍ രണ്ടുപേര്‍ 30 വയസ്സ് പ്രായമുള്ളവരാണ്, ഒരാള്‍ക്ക് 45 വയസ് പ്രായമുണ്ട്, മറ്റൊരാള്‍ ഇരുപത് തികയാത്തവനാണെന്നും പൊലീസ് പറഞ്ഞു