ടിപ്പുവിനെയും ഹൈദരലിയെയും ‘വെട്ടിമാറ്റിയ’ സിലബസ് പിന്‍വലിച്ചു

ബംഗളൂരു: കോവിഡ് സാഹചര്യത്തില്‍ അധ്യയനദിനങ്ങള്‍ കുറയുന്നതിന്റെ പേരില്‍ പാഠപുസ്തകങ്ങളില്‍നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരലിയെയും ടിപ്പു സുല്‍ത്താനെയും ‘വെട്ടിമാറ്റിയ’ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. സംഭവം വിവാദമായതോടെ വെട്ടിച്ചുരുക്കിയ പുതിയ സിലബസ് പിന്‍വലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാര്‍ കര്‍ണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റിക് നിര്‍ദേശം നല്‍കി. പ്രവാചകന്‍ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിരുന്നു.

കോവിഡിന്റെ മറവില്‍ പാഠഭാഗങ്ങളില്‍നിന്ന് ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടെ ഒഴിവാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള 30ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച പുതുക്കിയ സിലബസ് ആണ് വിവാദമായത്.

SHARE